തിരുവനന്തപുരത്ത് ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസിൽ പ്രതി പിടിയിൽ

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസിൽ പ്രതി പിടിയിൽ. വർക്കല പനയറ കോവൂർ സ്വദേശി അജിത് (32) ആണ് പിടിയിലായത്. കല്ലമ്പലം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഒക്ടോബർ 30നായിരുന്നു മനുഷ്യമനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തെ അബ്ദുൾ കരീമിന്റെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയാണ് ക്രൂരമായ ലൈംഗികപീഡനത്തെ തുടർന്ന് ചത്തത്. പശുക്കുട്ടിയെയും ആടുകളെയും പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം ആറ് കേസുകളിൽ പ്രതിയാണ് ഇയാൾ. അയിരൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുമുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പ്രതി ശങ്കരൻ എന്നുവിളിക്കുന്ന അജിത്ത് വർക്കല റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഉളളതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് സ്ഥലത്തെത്തിയ കല്ലമ്പലം പോലീസിനെ പ്രതി ആക്രമിച്ചശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന്, പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.


കഴിഞ്ഞ മാസം പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. പുല്ലൂർമുക്ക് ഐരമാൻ നില മുനീർ മൻസിലിൽ അബ്ദുൽ കരീമിന്‍റെ വീട്ടിലെ ആട്ടിൻകൂട്ടിൽ നിന്ന് ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ മോഷ്ടിച്ചാണ് പീഡിപ്പിച്ചത്. സമീപത്തെ പുരയിടത്തിൽ വെച്ച് പ്രതി ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ക്രൂരമായി കൊല്ലുകയും തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കുകയും ചെയ്യുകയായിരുന്നു.പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയതിൽ ആട്ടിൻകുട്ടിയുടെ അവയവങ്ങൾ അറുത്ത് മാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. പാലോട് വെറ്റിനറി അസിസ്റ്റന്റ് ഡയറക്ടർ ഡോ. നന്ദകുമാർ ജില്ലാ വെറ്റിനറി ഡോക്ടർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ നാവായിക്കുളം മൃഗാശുപത്രി ഡോക്ടർ ഷെമീമ എന്നിവരാണ് പോസ്റ്റുമോർട്ടം നടപടികൾ നടത്തിയത്. അയിരൂർ, വർക്കല എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണ കേസിലെ പ്രതിയായ ശങ്കരൻ എന്ന അജിത്ത് രാത്രി കാലങ്ങളിൽ പുറത്തിറങ്ങി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുളളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വർക്കല അടജ വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്യത്തിൽ കല്ലമ്പലം ഐഎസ്എച്ച്ഒ വികെ വിജയരാഘവൻ, സബ് ഇൻസ്‌പെക്ടർ ദിപു എസ്എസ്, അടക പ്രസന്നകുമാർ, അടക നജീബ് എസ്സിപിഒ ജയ് മുരുകൻ, ഷജീർ സിപിഒ അജിൽ, അരുൺ, ഷിജു, ശ്രീജിത്ത്, ബിജിത്ത്, അജിത്ത് ഡാൻസാഫ് ടീം എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അറിയുന്നതിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും അറിയിച്ചു.
أحدث أقدم