അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിന് തീപിടിച്ചു


 
കോഴിക്കോട് തൊട്ടിൽപാലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിന് തീപിടിച്ചു. രാവിലെ 6.45ഓടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് അയ്യപ്പഭക്തർ വരികയായിരുന്ന വാഹനത്തിന്റെ ടയറിലാണ് തീപിടിത്തമുണ്ടായത്. ഇന്ധന ടാങ്കിനോട് ചേർന്നുള്ള ടയറിനാണ് തീപിടിച്ചത്. പിൻഭാഗത്തെ ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി തീർത്ഥാടകരെ പുറത്തിറക്കുകയായിരുന്നു.സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.
നാദാപുരം ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്‌. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ടയർ മാറ്റിയ ശേഷം തീർത്ഥാടകർ യാത്ര പുനരാരംഭിച്ചു. വൻ അപകടമാണ് ഒഴിവായത്.
أحدث أقدم