ഇനി ആശങ്ക വേണ്ട; ശബരിമലയിൽ കുഞ്ഞുങ്ങൾക്ക് ടാഗ്


 

ശബരിമലയിൽ എത്തുന്ന കുഞ്ഞുങ്ങൾ കൂട്ടം തെറ്റാതിരിക്കാൻ പൊലീസിന്റെ പുതിയ സംവിധാനം. ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ കെട്ടിയാണ് പൊലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റിവിടുക. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് ഈ ടാഗിൽ രേഖപ്പെടുത്തുക. കഴിഞ്ഞദിവസം ആന്ധ്രയിൽ നിന്നുള്ള ഒരു കുഞ്ഞ് ബസ്സിൽ കിടന്നുറങ്ങുകയും പിതാവ് കുഞ്ഞിനെ കൂടെ കൂട്ടാൻ മറന്നുപോകുകയും ചെയ്ത സംഭവമുണ്ടായിരുന്നു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ പൊലീസ് സഹായത്തോടെ കണ്ടെത്തിയത്.കുഞ്ഞുങ്ങൾ കൂട്ടം തെറ്റിപ്പോയാൽ അനൗൺസ്മെന്റ് ചെയ്തായിരുന്നു കണ്ടെത്തിയിരുന്നത്. ഈ രീതിയെക്കാൾ പ്രായോഗികവും കാര്യക്ഷമവുമായി മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് ടാഗ് നൽകുന്നത്. ഈ ടാഗുകളിൽ രേഖപ്പെടുത്തിയ വിവരങ്ങളെ ആശ്രയിച്ച് ഉദ്യോഗസ്ഥർക്ക് ബന്ധുക്കളെ കണ്ടെത്താനും മറ്റും കഴിയും.


പമ്പയിൽ ഗാർഡ് സ്റ്റേഷനടുത്തു വെച്ചാണ് കുട്ടികളെ ടാഗ് ധരിപ്പിക്കുന്നത്. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കൈയിൽ ഈ ടാഗ് ധരിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു.
أحدث أقدم