മോദിക്കെതിരെ ‘പിക്ക് പോക്കറ്റ്’ പരിഹാസം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

 


രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൻ്റെ പേരിലാണ് നടപടി. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ മോദി പോക്കറ്റടിക്കാരനാണെന്ന് രാഹുൽ പരിഹസിച്ചിരുന്നു.വയനാട് എംപിക്കെതിരെ ബിജെപി നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി. പരാതിയിലെ ആരോപണങ്ങളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വെള്ളിയാഴ്ച വൈകീട്ട് ആറിന് മുമ്പ് രാഹുൽ തൻ്റെ വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

രാഷ്ട്രീയ എതിരാളികൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്നുമാണ് ബിജെപിയുടെ പരാതിയിൽ ആരോപിക്കുന്നത്.

أحدث أقدم