തിരുവനന്തപുരം:വെങ്ങാനൂരിൽ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത.





തിരുവനന്തപുരം: വെങ്ങാനൂരിൽ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. വിഴിഞ്ഞം വെങ്ങാനൂർ പനങ്ങോട് ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. പനങ്ങോട് സൗ​ഗന്ധികത്തിൽ അനിൽകുമാറിനെതിരെയാണ് (48) വിഴിഞ്ഞം പൊലീസ് കേസെടുത്തത്. അതുവഴി പോകുകയായിരുന്ന നിഖിൽ മോഹൻ എന്ന യുവാവ് ആണ് സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്ന രംഗം കണ്ട് മൊബൈലിൽ ദൃശ്യം പകർത്തിയത്. നായയുടെ കഴുത്തിൽ കെട്ടിയ കയറിൻ്റെ ഒരു വശം സ്കൂട്ടറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ട് പോകുകയായിരുന്നു സ്കൂട്ടർ യാത്രികൻ.

പലപ്പോഴായി കെട്ട് വലിഞ്ഞ് വാഹനത്തിന് ഒപ്പം ഒടിപോകാൻ നായ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് ഇതിൻ്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി കൂടിയായ സ്കൂട്ടർ യാത്രികൻ പനങ്ങോട് ശിവക്ഷേത്രത്തിലെ സമീപം സ്കൂട്ടർ നിർത്തുകയും തുടർന്ന് ആളുകളെ വിളിച്ചു കൂട്ടുകയും ചെയ്തു. ഇതിനിടയിൽ യുവാവ് അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി.


ഒരു വർഷം മുമ്പ് കാണാതെപോയ തന്റെ നായയാണ് ഇതൊന്നും അതിനെ കണ്ടെത്തി സ്കൂട്ടറിന് പുറകിൽ കെട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് ബൈക്ക് യാത്രികൻ പറഞ്ഞത് എന്ന് യുവാവ് പറഞ്ഞു. യുവാവ് പകർത്തിയ ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മൃഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി സ്കൂട്ടർ യാത്രികന് എതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ക്രൂരതയുടെ ദൃശ്യങ്ങൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
أحدث أقدم