പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം; ഹെൽമെറ്റുപയോഗിച്ച് ചില്ല് അടിച്ചു തകർത്തു


പൊലീസ് സ്റ്റേഷനു പുറത്ത് പാതയോരത്ത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. മദ്യലഹരിയിലാണെന്നു സംശയിക്കുന്ന യുവാവാണ് പൊലീസ് വാഹനത്തിന്റെ ചില്ൽ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോ​ഗിച്ച് അടിച്ചു തകർത്തത്. കേസിൽ വാണിയംകുളം മാന്നന്നൂർ സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വാഹനത്തിന്റെ മുന്നിലെ ചില്ലാണ് അടിച്ചു തകർത്തത്. യുവാവിനെതിരെ പൊതുമുതൽ നശിപ്പിച്ചത് പൊലീസ് വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി അറിയിച്ചു. പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന സമ്മേളനത്തിന്റെ തിരക്ക് പരിഗണിച്ചാണ് വാഹനം പാതയോരത്ത് നിർത്തിയത്. പരിപാടിക്കെത്തിയ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ളവർ സ്റ്റേഷനിലുള്ളപ്പോഴായിരുന്നു യുവാവിന്റെ അതിക്രമം.
أحدث أقدم