ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് വിധി ഇന്ന്


കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽലോകായുക്ത ഫുൾബെഞ്ച് ഇന്ന് വിധി പറയും. ഇന്ന്ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിന്റെ വിധി പറയുക. ചട്ടം ലംഘിച്ച് ദുരിതാശ്വാസഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്ത ഹർജിയിലാണ് ഇന്ന് വിധി വരുന്നത്. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്റെ വിധി.

മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹർജിയിലും വിധി ഇന്നാണ്
أحدث أقدم