പൊൻകുന്നത്ത് സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം : രണ്ടു പേർ അറസ്റ്റിൽ.



പൊൻകുന്നം:  സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ  പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കോയിപ്പള്ളി കോളനി ഭാഗത്ത് കോയിപ്പള്ളിൽ വീട്ടിൽ അർജുൻവിനോദ് (19), ചിറക്കടവ് കോയിപ്പള്ളി കോളനി ഭാഗത്ത് വാഴപ്പറമ്പിൽ വീട്ടിൽ സുരേഷ് കുമാർ വി.വി (27) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ പുലർച്ചെയോടുകൂടി   കൊപ്രക്കളം ഭാഗത്ത് സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ചുകൊണ്ട് ഓട്ടോറിക്ഷയിൽ കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്.റ്റി, എസ്.ഐ അഭിലാഷ് പി.റ്റി, എ.എസ്.ഐ അജിത്കുമാർ, സി.പി.ഓ വിനീത്.ആർ.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

أحدث أقدم