ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി; ബഹ്‌റൈനില്‍ പ്രവാസി സെയില്‍സ്മാന്‍ മരിച്ചു

 


മനാമ: ബഹ്റെെനിൽ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി സെയില്‍സ്മാന്‍ മരിച്ചു. ബഹ്റെെനിലെ മാലികിയയിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ വസീം ആരിഫാണ് അപകടത്തിൽ മരിച്ചത്. 22 വയസായിരുന്നു. അപകടത്തിൽ കാർ ഓടിച്ചിരുന്ന ആൾക്കും കടയിൽ ഉണ്ടായിരുന്ന ഉപഭോക്താവിനും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ ഇപ്പോൾ രണ്ട് പേരും. ആരിഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നടപടികള്‍ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.

أحدث أقدم