സിനിമാ നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു


കൊച്ചി : പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് (63) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു 

 നിരവധി സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു . 
എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായി. പിന്നീട് നാടക വേദികളിലും തന്റെ സാന്നിധ്യം അറിയിച്ചു. കലാഭവനാണ് ഹനീഫിനെ മിമിക്രി ആര്‍ട്ടിസ്റ്റാക്കി മാറ്റിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റാണ് അവസാന ചിത്രം.
أحدث أقدم