ചെങ്ങന്നൂര്‍: കണ്ടെയ്‌നര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്.
മുളക്കുഴ കോട്ട ഗവ. എല്‍പി സ്‌കൂളിലെ ജീവനക്കാരനായ മാന്നാര്‍ കടപ്ര കരിയംപള്ളില്‍ ബെസ്റ്റിന്‍ മാത്യു (27) വിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 7 മണിയോടെ എം.സി റോഡില്‍ ചെങ്ങന്നൂര്‍ തിട്ടമേല്‍ അരമന ജംഗ്ഷന് കിഴക്കായാണ് അപകടം ഉണ്ടായത്.
വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്നതിനായി ചെങ്ങന്നൂരില്‍ നിന്നും പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ബെസ്റ്റിന്‍ മാത്യു സഞ്ചരിച്ച ഹോണ്ടാ ഡിയോ സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ ടാറ്റാ കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ബെസ്റ്റിന്‍ മാത്യു വിന്റെ കാലിലൂടെ ലോറിയുടെ ചക്രം കയറിയാണ് പരിക്കേറ്റത്.
ഇയാളെ ഉടന്‍ തന്നെ കല്ലിശ്ശേരി കെ.എം ചെറിയാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ പോലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി.