കൊച്ചി: കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സി.ജെ.എമ്മിനെ അസഭ്യം പറഞ്ഞ് പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ ഡിവിഷൻ ബെഞ്ച് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്‍റടക്കം 29 പേർക്കെതിരെയാണ് ഹൈക്കോടതി കേസ് എടുത്തത്.
അഭിഭാഷകർ പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ടും പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഉൾപ്പെടെ 29 പേർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്.