കോട്ടയം വെച്ചൂര്‍ ഇടയാഴം വേരുവളളി ഭാഗത്ത് കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു.



 വെച്ചൂര്‍ ഇടയാഴം   വേരുവളളി ഭാഗത്ത് രഞ്ജേഷ്  ഭവന്‍ വീട്ടില്‍  രഞ്ജേഷ് (32)   എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത് . ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഇയാൾ വൈക്കം പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം , അടിപിടി,കൊട്ടേഷന്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍  പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.

أحدث أقدم