കക്കൂസിന് മാത്രം ഒന്നര ലക്ഷം ! ! !.മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിന് ഒന്നരക്കോടിയുടെ നവീകരണം


മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലെ കക്കൂസ് നവീകരണത്തിന് മാത്രം ചിലവഴിക്കുന്നത് ഒന്നര ലക്ഷം രൂപ. ഇത് ഉള്‍പ്പെടെ ഹാള്‍ നവീകരണത്തിന് ഒന്നരക്കോടി രൂപയാണ് ചിലവഴിക്കുന്നത്. നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി ഓഫീസില്‍ മടങ്ങിയെത്തുന്നതിന് മുമ്പ് നവീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിനായുള്ള പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഹാളിനോട് ചേര്‍ന്നുള്ള ശുചിമുറിയും മറ്റ് അനുബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ 151,576 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നാമ ഫലകം (നെയിം ബോര്‍ഡ്), ദേശിയ പതാക ഉറപ്പിക്കാനുളള പോസ്റ്റ്, സര്‍ക്കാര്‍ മുദ്ര എന്നിവയ്ക്ക് മാത്രമായി ഒന്നര ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് വര്‍ക്കിന് 79 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. 18.39 ലക്ഷം ഇന്റീരിയര്‍ പ്രവൃത്തികള്‍ക്കും, 6.77 ലക്ഷം ഇലക്ട്രിക്കല്‍ വര്‍ക്കിനും അനുവദിച്ചിട്ടുണ്ട്. 17.42 ലക്ഷത്തിന്റെ ഫര്‍ണിച്ചര്‍, 1.85 ലക്ഷത്തിന്റെ സ്പെഷ്യല്‍ ഡിസൈനുള്ള വാതിലുകള്‍, 74000 രൂപയുടെ അടുക്കള സാമഗ്രികള്‍ എന്നിവയും കോണ്‍ഫറന്‍സ് ഹാളിന്റെ സിവില്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13.72 ലക്ഷമാണ് ശീതീകരണത്തിന് വേണ്ടി മുടക്കുന്നത്.


أحدث أقدم