തുറന്ന ജീപ്പിൽ വിദ്യാർഥികളുടെ കറക്കം.. സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി… നാട്ടുകാർ ജീപ്പ് തള്ളി കനാലിലിട്ടു


കോതമംഗലം: നെല്ലിക്കുഴിയിൽ തുറന്ന ജീപ്പിൽ കോളേജ് വിദ്യാർഥികളുടെ കറക്കം അപകടത്തിലും കേസിലും കലാശിച്ചു.  ഇന്ദിരാഗാന്ധി കോളേജ് ദിനാഘോഷത്തോടനുബന്ധിച്ച് 8 വിദ്യാർഥികളാണു വ്യാഴാഴ്ച്ച പകൽ മുഴുവൻ കോളജിനു സമീപത്തെയും കനാൽബണ്ട് റോഡുകളിലും തുറന്ന ജീപ്പിൽ നിയന്ത്രണങ്ങളില്ലാതെ കറങ്ങി പൊല്ലാപ്പിലായത്. സന്ധ്യയോടെ ജീപ്പ് നിയന്ത്രണം വിട്ടു സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി. ഇതോടെ നാട്ടുകാർ ഇടപെട്ടു. വിദ്യാർഥികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ട സമയത്തു ചിലർ ജീപ്പ് തള്ളി കനാലിലിട്ടു. പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി.  പൊലീസെത്തി വാഹനം കരയ്ക്കെടുക്കാൻ ശ്രമിച്ചെങ്കിലും അപകടമുണ്ടാക്കിയവരെ പിടികൂടിയ ശേഷം മതിയെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ പിൻമാറി.
أحدث أقدم