2002 ൽ ദിലീപ് നായകനായ കല്യാണരാമൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഇപ്പോഴും പ്രേക്ഷകർ മറക്കാൻ ഇടയില്ല. നേരത്തെ മുതൽ അഭിനയമോഹം ഉണ്ടായിരുന്നെങ്കിലും ആ ആഗ്രഹം പൂവണിയുന്നത് അടുത്തകാലത്തായിരുന്നു. താരത്തിന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് താരലോകം.
പ്രണാമം സുഖലക്ഷ്മി അമ്മ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മ ലൊക്കേഷനുകളിൽ കൂടെ വർക്ക് ചെയ്യുമ്പോൾ പാട്ടുപാടി തന്നു ഡാൻസ് ചെയ്ത് തന്ന എപ്പോഴും തമാശ രൂപത്തിൽ എല്ലാ കാര്യങ്ങളും സംസാരിച്ച് കുട്ടികളോടൊപ്പം കുട്ടിയായി പ്രായമുള്ളവരോടൊപ്പം അമ്മയായി എല്ലാവരെയും സ്നേഹിച്ച അമ്മയ്ക്ക് പ്രണാമം- എന്നുതുടങ്ങി നിരവധി ആദരാഞ്ജലി പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരും സുഹൃത്തുക്കളും പങ്കിടുന്നത്.
സുബ്ബലക്ഷ്മി, സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ ബാലഭവനിൽ സംഗീത-നൃത്ത അദ്ധ്യാപികയായിരുന്നു, കൂടാതെ 1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീതസംവിധായകയായി അവർ ശ്രദ്ധിക്കപ്പെട്ടു. നിരവധി കച്ചേരികൾ നടത്തിയിട്ടുള്ള സുബ്ബലക്ഷ്മി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. ചില ടെലിഫിലിമുകളിലും ആൽബങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.