മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.



 കുമരകം : വീടിന് സമീപം ഷെഡ്ഡിൽ നിന്നും ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം കണ്ടമംഗലം വീട്ടിൽ ദേവൻ ഡിക്രൂസ്  (27) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം  കുമരകം വള്ളാറപ്പള്ളിക്ക് സമീപമുള്ള  വീടിന്റെ പുറകുവശത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന 50,000/- രൂപ വിലവരുന്ന ഓട്, ചെമ്പ്, പിച്ചള എന്നീ ഇനത്തിൽപ്പെട്ട ഉരുളി, കലം, ചട്ടി, കോളാമ്പി, കുടങ്ങൾ എന്നിവ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി  ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ മാരായ ഷാജി, സാബു, സി.പി.ഓ മാരായ അനിൽകുമാർ, രാജു, ഡെന്നി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

أحدث أقدم