പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്‌നാട് ചിന്നത്തടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ ജനവാസ മേഖലയിലാണ് ഒറ്റയാന്റെ ആക്രമണം. ഇന്നലെ രാത്രി 1.30ഓടെയാണു സംഭവം. രാജപ്പൻ പുളിയപ്പതിയിലുള്ള മകളുടെ വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. ഈ സമയത്താണ് വീടിന്റെ സമീപത്ത് ഒറ്റയാനെത്തിയത്. ശബ്ദംകേട്ട് പുറത്തിറങ്ങിയ രാജപ്പനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആക്രമിച്ചു വീഴ്ത്തിയ ശേഷം ചവിട്ടിക്കൊന്നതായാണ് റിപ്പോർട്ട്.
വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു…
Jowan Madhumala
0
Tags
Top Stories