കുവൈറ്റിൽ ഇന്നലെ പുലർച്ചെ ഏഴാം റിംഗ് റോഡിലുണ്ടായ അപകടത്തിൽ ഒരു വാഹനയാത്രികൻ സംഭവസ്ഥലത്ത് മരിച്ചു. ഫയർഫോഴ്സ് എത്തിയാണ് അപകടം നിയന്ത്രിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലൊന്ന് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. അപകടകാരണം എന്താണെന്ന് അറിവായിട്ടില്ല.