ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പാമ്പാടി വെള്ളൂർ ചിത്രഭവൻ വീട്ടിൽ അജയകുമാർ അറസ്റ്റിൽ.

 


മണർകാട്: പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ ചിത്രഭവൻ വീട്ടിൽ  അജയകുമാർ (33) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ  പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.


 പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ സന്തോഷ് , സി.പി.ഓ മാരായ സജീഷ് കെ.വി, ജൂഡ് ജോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

أحدث أقدم