ഈരാറ്റുപേട്ട സ്വദേശിയായ കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി



 കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട തലനാട്, ഞണ്ട്കല്ല് ഭാഗത്ത് മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കോട്ടയം ഈരാറ്റുപേട്ട, ആലപ്പുഴ ജില്ലയിലെ  പൂച്ചാക്കൽ,നൂറനാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം, അടിപിടി, ചീറ്റിംഗ് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളുടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ സെൻട്രൽ ജയിലിൽ തടയിൽ കഴിഞ്ഞുവരവേയാണ് ഇപ്പോൾ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ  ആകുന്നത്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
أحدث أقدم