ഉത്തരകാശി ടണലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ.
ഇന്ന് രാവിലെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ മെഡിക്കൽ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തൊഴിലാളികളെ പുറത്തെത്തിക്കാനായി ആകെ 66 മീറ്റർ പാറയാണ് തുരക്കേണ്ടിയിരുന്നത്. ഇതിൽ 44 മീറ്റർ ഇതിനോടകം പൂർത്തിയാക്കി. 12 മീറ്റർ മാത്രമാണ് ഇനി ബാക്കിയുള്ളത്.
അടുത്ത മണിക്കൂറുകളിൽ ഇതും പൂർത്തികരിക്കും. തൊഴിലാളികളെ പുറത്തെത്തിക്കാനായി വിദഗ്ധ സംഘം ടണലിലേക്ക് പ്രവേശിച്ചതായും എൻഡിആർഎഫ് വ്യക്തമാക്കി.