ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ അമ്മായിയച്ചന്റെ കൂടെ ഒളിച്ചോടി. ഇയാൾ തന്റെ മകന്റെ ബൈക്ക് എടുത്താണ് മരുമകളുമായി മുങ്ങിയത്. സംഭവത്തിൽ യുവാവ് അച്ഛനെതിരെ പൊലീസിൽ പരാതി നൽകി. രാജസ്ഥാനിലെ ബുണ്ടിജില്ലയിലാണ് സംഭവം.
അച്ഛൻ തന്റെ ഭാര്യയോടൊപ്പം വീടുവിട്ടുപോയതറിഞ്ഞ മകനാണ് പൊലീസിൽ പരാതി നൽകിയത്. സദർ പൊലീസ് സ്റ്റേഷന് സമീപം സിലോർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അച്ഛൻ തന്റെ ഭാര്യയുമായി ഒളിച്ചോടാൻ വേണ്ടി തന്റെ ബൈക്കും മോഷ്ടിച്ചു എന്നും യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തന്റെ ഭാര്യ ഒരു പാവമാണ്, അച്ഛൻ അവളെ പറഞ്ഞ് പ്രണയത്തിൽ വീഴ്ത്തുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. ഇവർക്ക് ആറ് മാസം പ്രായമുള്ള ഒരു മകളും ഉണ്ട്. മകളെയും ഉപേക്ഷിച്ചാണ് ഭാര്യ തന്റെ അച്ഛനൊപ്പം പോയത് എന്നും യുവാവ് പറയുന്നു. ഒപ്പം യുവാവ് പറയുന്നത് അച്ഛൻ നേരത്തെയും ഇങ്ങനെയുള്ള പ്രവൃത്തികളൊക്കെ ചെയ്തിരുന്നു എന്നാണ്.