തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി അഭന്യ(18) ആണ് മരിച്ചത്. കോളജ് വിട്ടു വീട്ടിലേക്ക് പോകാനായി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
വിഴിഞ്ഞം ഭാഗത്തുനിന്നും വന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയശേഷം അപ്രതീക്ഷിതമായി മുന്നോട്ട് എടുക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു.
ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനുമിടയില്‍ അഭന്യ കുടുങ്ങിപ്പോവുകയായിരുന്നു. തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ യാത്രക്കാരും വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ആരോപണമുയർന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി.