മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകം; ഒഡീഷ സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി

 


ആലുവ: മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവർക്കൊപ്പം താമസിച്ചിരുന്നയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. തടിമില്ലിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ സബുമ്മ എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ ഇവർ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു.മരിച്ചനിലയിൽ കണ്ടെത്തിയ ഒരാളുടെ ഭാര്യ ഇന്നലെ രാവിലെ മുതൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മില്ലിന്‍റെ ഉടമയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടർന്ന് മില്ലിലെ മറ്റ് തൊഴിലാളികൾ ഇവർ താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.മൂവാറ്റുപ്പുഴ ഡിവൈഎസ്പി മുഹമദ് റിയാസിന്‍റെനേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒഡീഷ സ്വദേശിയായ മറ്റൊരാളും ഇവർക്കൊപ്പം ഒരുമിച്ച് താമസിച്ചിരുന്നു. സംഭവശേഷം ഇയാളെ സമീപത്തൊന്നും കാണാതായതോടെയാണ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ഇരുവരുടെയും മ‍ൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

أحدث أقدم