പത്തനാപുരം: താലൂക്ക് സഭാ യോഗത്തിനിടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. പിഡബ്ല്യൂഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബിജുവിനോടായിരുന്നു എംഎല്‍എയുടെ രൂക്ഷപ്രതികരണം.താലൂക്ക് സഭാ മീറ്റിംഗിനിടെ എഞ്ചിനീയർക്ക് ഫോണിൽ പരാതി വന്നത് പരിശോധിക്കാനായി പോകാൻ ഹാളിന് പുറത്തേക്ക് പോകുമ്പോഴായിരുന്നു എംഎല്‍എയുടെ പരിഹാസം കലർന്ന സംസാരം.
താലൂക്ക് സഭ ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും പോകരുതെന്ന് ഗണേഷ്‌കുമാര്‍, ഉദ്യോഗസ്ഥനോട് പറഞ്ഞു. നേരത്തേയും താക്കീത് നല്‍കിയിരുന്നുവെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും ഗണേഷ്‌കുമാര്‍ അസിസ്റ്റന്റ് എഞ്ചിനീയറെ താക്കീത് ചെയ്തു.
‘പരാതി പരിശോധിക്കാന്‍ ഉച്ചയ്ക്ക് ശേഷം പോകാമായിരുന്നു. എല്ലാവരും പങ്കെടുക്കുന്നതാണ് താലൂക്ക് സഭ. പഞ്ചായത്ത് അംഗങ്ങളും അധ്യക്ഷന്മാരും വന്നിരിക്കുമ്പോള്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇന്ന് നിര്‍ത്തണം. മേലാല്‍ ഈ പണിയെടുക്കരുത്. നേരത്തേയും നോട്ടീസ് കൊടുത്തതാണ്. മൂന്നാഴ്ച മുമ്പും നോട്ടീസ് നല്‍കിയതാണ്’, ഗണേഷ്‌കുമാര്‍ പറഞ്ഞു. എം.എല്‍.എയുടെ താക്കീതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ യോഗത്തിലേക്ക് തിരികെയെത്തി.
എഞ്ചിനീയര്‍ക്ക് പരാതി വരാന്‍ ഇടയായ സാഹചര്യം വിശദീകരിക്കാന്‍ ശ്രമിച്ച മറ്റൊരു ഉദ്യോഗസ്ഥനോടും എംഎല്‍എ കുപിതനായി സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.