പാലാ മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർ ഭാഗത്ത് ഈഴപ്പറമ്പിൽ വീട്ടിൽ സാബു തോമസ് (53) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ ഇയാൾ ഓ. പി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ബഹളം വയ്ക്കുകയും ഡ്യൂട്ടി ഡോക്ടറെയും,നഴ്സിംഗ് അസിസ്റ്റന്റിനെയും ചീത്തവിളിക്കുകയും ഇവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ സജീവ് കുമാർ, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, ശ്രീജേഷ് കുമാർ, ശങ്കർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
പാലായിൽ ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.
jibin
0