കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബുധനാഴ്ച ഹാജരാകുമെന്ന് ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപി പോലീസിനെ അറിയിച്ചു.കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഹാജരാവുക.ബുധനാഴ്ച തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്നായിരുന്നു സുരേഷ് ഗോപിക്ക് അയച്ച നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്.മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്.ഇതിനെ തുടർന്ന് മാധ്യമ പ്രവർത്തക പോലീസിൽ പരാതി നല്‍കുകയായിരുന്നു.
താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
എന്നാല്‍ സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പറഞ്ഞ മാധ്യമപ്രവർത്തക നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.