തിരുവനന്തപുരത്ത് സ്വര്‍ണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ കസ്റ്റംസ് പിടിയില്‍





തിരുവനന്തപുരം: സ്വര്‍ണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറാണ്(28) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 2.45 ന് ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു മുഹമ്മദ് അഫ്സര്‍ എത്തിയത്. 

ലുങ്കികള്‍ കസ്റ്റംസിന്റെ കൊച്ചിയിലുള്ള ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയക്കും. എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ അസി. കമ്മിഷണര്‍ എം എം നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത തരത്തിലായിരുന്നു ലുങ്കികള്‍. ഇത്തരത്തിലുള്ള 10 ലുങ്കികലാണ് ഇയാളുടെ പക്കല്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിപ്പുള്ള സ്വര്‍ണമാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലുങ്കികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്താല്‍ മാത്രമേ കൃത്യമായ കണക്ക് പറയാന്‍ കഴിയൂ എന്നും കസ്റ്റംസ് പറഞ്ഞു
أحدث أقدم