പാമ്പാടി പോലീസ്പിടിച്ചതല്ല, പോലീസിനെ പഠിക്കാൻ എത്തിയതാണ് .!


 സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂൾ വിദ്യാർത്ഥികൾ  മാനേജർ അഡ്വക്കേറ്റ് സിജു കെ ഐസക്ക്, പ്രിൻസിപ്പാൾ ജയശ്രീ കെ ബി, ഹെഡ് ബോയ് ഷാരോൺ റോയ്,  ഹെഡ് ഗേൾ ശ്രീലക്ഷ്മി ബിജു എന്നിവരുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷൻ ഹൗസ് ഓഫീസർ സുവർണ്ണകുമാർ  ഡി കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു. 

വിവിധതരം തോക്കുകൾ, വയർലെസ്, ലോക്കപ്പ്, ഉദ്യോഗസ്ഥരുടെ റാങ്കിംഗ്, എന്നിവ സബ് ഇൻസ്പെക്ടർ കോളിൻസ് എം.ബി വിശദീകരിച്ചു. പരാതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ, വാദിയും പ്രതിയും അടക്കമുള്ള പൊതുജനങ്ങൾക്കുള്ള അവകാശങ്ങൾ, കുട്ടികൾ, വനിതകൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള പ്രത്യേക പരിരക്ഷയെപ്പറ്റിയും പോലീസ്  പൊതുജനത്തിനു നൽകുന്ന സേവനത്തെപ്പറ്റിയും സംരക്ഷണത്തെപ്പറ്റിയും ജനമൈത്രി പോലീസിന്റെ ചാർജ് ഉള്ള സിവിൽ പോലീസ് ഓഫീസർ സുനിൽ പി .സി ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ സുകന്യ.കെ. എസ് സൗകര്യമൊരുക്കി തന്ന എസ്.എച്. ഒ. ക്കും ക്ലാസ് എടുക്കുകയും സഹകരിക്കുകയും ചെയ്ത സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. എല്ലാവർക്കും മധുരപലഹാരവും നൽകിയാണ് പോലീസ് ഓഫീസർമാർ കുട്ടികളെ യാത്രയാക്കിയത്.
أحدث أقدم