പാമ്പാടി : പാമ്പാടി ടൗണിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കണ്ടെത്തിയത് നിരവധി സിനിമകളിൽ അഭിനയിച്ച പൊത്തൻപുറം സ്വദേശി വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്



പാമ്പാടി : പാമ്പാടി ടൗണിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  നിരവധി സിനിമകളിൽ അഭിനയിച്ച  പൊത്തൻപുറം ഉണക്കപ്ലാവിൽ താമസിക്കുന്ന കുറിയന്നൂർ വിനോദിനെയാണ് (45 ) പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന ഡ്രീം ലാൻഡ് ബാറിൻ്റെ മുമ്പിൽ വൈകിട്ട് 6 മണിക്ക്  പാർക്ക് ചെയ്ത കാറിൻ്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 

കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു പാമ്പാടി SH0 സുവർണ്ണകുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥത്തെത്തി മേൽ നടപടി സ്വീകരിച്ചു , കൈതമറ്റം ഫിലിംസിൻ്റെ നത്തോലി ഒരു ചെറിയ മീനല്ല ,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അവിവാഹിതനാണ് ,മൃതദേഹം ഇപ്പോൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ 

أحدث أقدم