മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലപര്യടനം; ചെലവ് സഹകരണ സംഘങ്ങൾക്ക്



തിരുവനന്തപുരം: മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും മണ്ഡലപര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരിക്കുന്ന സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകി. ചെലവ് ഏറ്റെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.

മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തി പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംഘടിപ്പിക്കാനുള്ള ചെലവ് സഹകരണ ബാങ്കും സംഘങ്ങളും വഹിക്കാമെന്നാണ് സർക്കുലറിലെ നിർദ്ദേശം.

രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സംഘങ്ങൾക്കും ഈ പരിപാടിയുടെ ചെലവിലേക്ക് ആവശ്യമായ അത്രയും തുക ചെലവഴിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്., പരിധി നിശ്ചയിച്ചിട്ടുമില്ല. നേരത്തെ കേരളീയം പരിപാടിയുടെ ചെലവിലേക്കും സംഘങ്ങളിൽ നിന്നും പണം പിരിച്ചിരുന്നു.
أحدث أقدم