ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം…


 
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു.
ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

أحدث أقدم