കോഴിക്കോട് : നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആഡംബര ബസിൽ യാത്ര ചെയ്യുന്നത് ചെലവ് കുറയ്ക്കാൻ ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ പൊളിയുന്നു. പര്യടനത്തിൽ മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിൽ എത്തിയിരുന്നു. മന്ത്രിമാരുടെയും മറ്റു സ്റ്റാഫ് അംഗങ്ങളുടെയും ലഗേജുമായാണ് മന്ത്രി വാഹനങ്ങൾ എത്തിയത്.
എന്നാൽ എല്ലാ വേദികളിലേയ്ക്കും കാറുകൾ പോകില്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വയനാട്ടിലേക്ക് എത്തിയത് നവകേരള ബസിലായിരുന്നു. കൂടെ പോലീസ് എസ്‌കോർട്ടും മറ്റു അകമ്പടി വാഹനങ്ങളും ഉണ്ടായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്നും രാവിലെനടക്കുന്ന യോഗങ്ങളിൽ മന്ത്രിമാരെത്തുന്നതും പ്രത്യേകം വാഹനങ്ങളിലാണ്
മന്ത്രിമാരുടെ വാഹനങ്ങളിൽ ലഗേജുമായിട്ടാണ് ഹാൾട്ടങ് കേന്ദ്രത്തിൽ എത്തുന്നത്. ബസ് വരുന്ന വഴി ഒഴിവാക്കി നേരത്തെ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തും.അവിടെ നിന്നും പ്രസംഗ ചുമതല ഉള്ളവർ വേദിയിലേക്ക് എത്താൻ സ്വന്തം വാഹനമാണ് ഉപയോഗിക്കുന്നത്.