ലഖ്നൗ: കാമുകന്‍ വിവാഹം കഴിക്കാനായി അമ്പത് മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. കാമുകന്‍ വിവാഹം ചെയ്യാന്‍ തയാറായാല്‍ മാത്രമേ ഇറങ്ങൂവെന്ന വാശിയില്‍ത്തന്നെ യുവതി ടവറിന് മുകളില്‍ 20കാരിയായ യുവതി നിലയുറപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്.
ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചിലാണ് സംഭവം. സെംറ രാജ ടോള്‍ പ്ലാസ ഏരിയയ്ക്ക് സമീപമുള്ള മൊബൈല്‍ ടവറിലാണ് യുവതി കയറിയത്. കുറെ വര്‍ഷമായി പ്രദേശവാസിയായ 24കാരനുമായി യുവതി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കാന്‍ യുവതി ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. യുവതിയെ താഴയിറക്കാന്‍ പോലീസ് പരാമവധി ശ്രമിച്ചെങ്കിലും യുവതി തയാറായില്ല.
തുടര്‍ന്ന് ഒരു കോണ്‍സ്റ്റബില്‍ ടവറില്‍ കയറി യുവതിയെ താഴെയിറക്കുകയായിരുന്നു. കാമുകന്‍ ട്രക്ക് ഡ്രൈവറാണെന്നും ഇയാള്‍ക്കെതിരെ കേസ് എടുത്തതായും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പ്രദേശത്ത് ജനം തടിച്ചുകൂടുകയും ദേശീയ പാതയില്‍ ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തു. തടിച്ചുകൂടിയവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു