ചായക്കട പൊളിച്ച് കള്ളൻ; അടിച്ചു മാറ്റിയത് 12,000 രൂപയുടെ സിഗരറ്റ്, 3000 രൂപയുടെ മിഠായികൾ!


 

കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ ചായക്കട പൊളിച്ചു സിഗരറ്റും മിഠായിയും പലഹാരങ്ങളും അടിച്ചു മാറ്റി കള്ളൻ. 12,000 രൂപയുടെ സിഗരറ്റും 3,000 രൂപയുടെ മിഠായി, പലഹാരങ്ങളുമാണ് മോഷണം പോയത്. പഴയ ബസ് സ്റ്റാന്റിനു സമീപത്ത് പ്രവർത്തിക്കുന്ന നസീർ എന്നയാളുടെ

രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരാണ് കള്ളൻ കയറിയതായി മനസിലാക്കിയത്. കടയുടെ ഒരു ഭാഗം പൊളിച്ച നിലയിലായിരുന്നു. പരിശോധനയിലാണ് സിഗരറ്റ് മുഴുവൻ കള്ളൻ കൊണ്ടു പോയതായി മനസിലാക്കിയത്. ഒപ്പം മിഠായിയും പലഹാരങ്ങളും മോഷണം പോയതായി കണ്ടെത്തി. 

അഞ്ച് വർഷമായി കട നടത്തുന്നുവെന്നും ഇത് ആദ്യ അനുഭവമാണെന്നും ഉടമ പറയുന്നു. ഇരുട്ടായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് ഇവിടമെന്നു ആരോപണമുണ്ട്.
أحدث أقدم