മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-ബഹ്‌റൈന്‍ ഫെസ്റ്റിവല്‍ ജനുവരി 12ന്. വൈകുന്നേരം 6.30 മുതല്‍ സീഫിലെ എംബസി പരിസരത്താണ് പരിപാടികള്‍ അരങ്ങേറുന്നത്.ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും വിവിധ സംസ്ഥാനങ്ങളിലെ പൈതൃകവും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്ന പരിപാടിയായിരിക്കും ഇതെന്ന് എംബസി അധികൃതര്‍ അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ ക്ലാസിക്കല്‍, നാടോടി പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന കലാപരിപാടികളും പാചകം, കരകൗശലം, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ചിത്രീകരിക്കുന്ന സ്റ്റാളുകളുമുണ്ടാകും.പരിപാടികളില്‍ പൊതുജനങ്ങള്‍ക്കെല്ലാം പ്രവേശനമുണ്ട്. എല്ലാ പ്രവാസി ഇന്ത്യക്കാരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഫെസ്റ്റിവലില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. https://forms.gle/BCafvcLfhpSKa74P9 എന്ന ലിങ്കില്‍ പ്രവേശിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യ-ബഹ്‌റൈന്‍ ഫെസ്റ്റിവല്‍ ജനുവരി 12ന്
jibin
1