ആലുവയില്‍ ഭക്ഷ്യവിഷബാധ; ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ച 12 പേര്‍ ചികിത്സയില്‍രാവിലെ മുതല്‍ ഛര്‍ദിയും വയറുവേദനയെത്തുടര്‍ന്നാണ് ചികിത്സ തേടിയത്.




ആലുവ: ആലുവയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു 12 പേര്‍ ചികിത്സ തേടി. ഇന്നലെ രാത്രി ആലുവയിലെ പറവൂര്‍ കവലയിലെ ബിരിയാണി മഹല്‍ ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ചവര്‍ക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്.

രാവിലെ മുതല്‍ ഛര്‍ദിയും വയറുവേദനയെത്തുടര്‍ന്നാണ് ചികിത്സ തേടിയത്. ഒമ്പതുപേര്‍ ആലുവ ആരോഗ്യാലയം ആശുപത്രിയിലും ഒരാള്‍ പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയിലും രണ്ടുപേര്‍ ആലുവ നജാത്തിലും ചികിത്സയിലാണ്. 
أحدث أقدم