ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം



 

 ഗുണ : ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഗുണ- ആരോൺ റോഡിൽ അപകടം ഉണ്ടായത്. മൃതദേഹങ്ങളെല്ലാം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
 പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോൾ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

 അതേസമയം, അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു
أحدث أقدم