ദുബായിലെ സർക്കാർ ജീവനക്കാർക്ക് ബോണസ്: 15.2 കോടി ദിർഹം അനുവദിച്ചു


ദുബായ്: ദുബായിലെ സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് 15.2 കോടി ദിർഹം അനുവദിച്ചു. എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണിത്. സർക്കാർ ജോലിയിലെ മികച്ച പ്രകടനങ്ങൾ ബോണസ് നിശ്ചയിക്കുന്നത്. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സർക്കാർ ജീവനക്കാർക്ക് ബോണസിന് അർഹതയുണ്ട്. 

أحدث أقدم