മുംബൈ : ഓൺലൈൻ വെബ് സൈറ്റുകളിലും, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും നിന്ന് വിവിധ സാധനങ്ങൾ ഓർഡർ ചെയ്തിട്ട് അതിന് പകരം മറ്റു സാധനങ്ങൾ കിട്ടിയിട്ടുള്ള നിരവധി പേരുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് യാഷ് ഓജ എന്ന ഉപഭോക്താവ്.
ആമസോണിൽ നിന്നാണ് തനിക്ക് പണി കിട്ടിയതെന്ന് ഓജ പറയുന്നു. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ് ഹെഡ്‌ഫോണാണ് ഓജ ഓർഡർ ചെയ്തത്. ഹെഡ്ഫോണിനായി കാത്തിരുന്ന ഓജ തനിക്കു കിട്ടിയ പെട്ടി തുറന്നപ്പോൾ ഞെട്ടി. അതിൽ ഹെഡ്ഫോൺ പോയിട്ട് ഒരു ഇയർ ഫോണുമില്ല.
പകരം ലഭിച്ചത് കോൾഗേറ്റിന്റെ ഒരു ടൂത്ത് പേസ്റ്റ്. ഓർഡർ ചെയ്ത സാധനത്തിന്റെ അൺബോക്സിങ് വീഡിയോ ഓജ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'അടിപൊളി, ഞാൻ ഓർഡർ ചെയ്തത് സോണി എക്സ്.ബി910എൻ ഹെഡ്ഫോൺ, കിട്ടിയത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ്'- ഓജ വീഡിയോയിൽ പറയുന്നു. ഹെഡ്സെറ്റിന്റെ പെട്ടിയിൽ തന്നെയായിരുന്നു ടൂത്ത് പേസ്റ്റ്.