പുതുവത്സരാഘോഷം; ഫോർട്ട്കൊച്ചിയിലേക്ക് 31ന് ‌വൈകീട്ട് 4 മുതൽ വണ്ടികൾ വിടില്ല, കടുത്ത നിയന്ത്രണങ്ങൾ


 


 കൊച്ചി: ഫോർട്ട്കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. വൈകീട്ട് നാല് മണിക്കു ശേഷം ഫോർട്ട്കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബസ് സർവീസ് മാത്രമായിരിക്കും ഉണ്ടാകുക. 

തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങളുണ്ട്. 

ഈ മാസം 31നു വൈകീട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ ഒന്നും കടത്തിവിടില്ല. രാത്രി 12നു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നു മടങ്ങാൻ ബസ് സർവീസ് ഉണ്ടായിരിക്കും. 

ഏഴ് മണിക്ക് ശേഷം റോ റോ സർവീസും ഉണ്ടായിരിക്കില്ല. നാല് മണി വരെ വാഹനങ്ങൾക്ക് വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്ക് റോ റോ സർവീസ് വഴി വരാൻ സാധിക്കും. ഏഴ് മണിയോടെ സർവീസ് പൂർണമായും നിർത്തും.

പരേഡ് ഗ്രൗണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട ന്യൂ ഇയർ ആഘോഷം നടക്കുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്നു. ഇവിടെ ബാരിക്കേഡ് അടക്കം വച്ച് ശക്തമായി നിയന്ത്രണമായിരിക്കും. പാർക്കിങ് പൂർണമായും നിരോധിക്കും. കൂടുതൽ പൊലീസിനേയും വിന്യസിക്കും.
أحدث أقدم