കൂരോപ്പട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിഭരണ സമിതിയെ അറിയിക്കാതെ നവകേരളത്തിന് ഫണ്ട് നൽകിയ നടപടിക്കെതിരെ പ്രതിഷേധം.,,നവകേരള സദസ്സിന്റെ വിവിധ ആവശ്യങ്ങൾക്ക് 31050 രൂപാ നൽകിയത്.



കൂരോപ്പട : ഭരണ സമിതിയെ അറിയിക്കാതെ നവകേരളത്തിന് ഫണ്ട് നൽകിയ സെക്രട്ടറിയുടെ നടപടിക്കെതിരെ പ്രതിഷേധം. കൂരോപ്പട പഞ്ചായത്ത് സെക്രട്ടറി സുനി മോളാണ്  ഭരണ സമിതിയെ അറിയിക്കാതെ നവകേരള സദസ്സിന്റെ വിവിധ ആവശ്യങ്ങൾക്ക് 31050 രൂപാ നൽകിയത്. പെട്രോൾ ചെലവ്, കുടിവെള്ളം, മൈക്ക് തുടങ്ങിയവയ്ക്കാണ് പണം നൽകിയത്. 17 അംഗങ്ങളുള്ള ഭരണ സമിതിയിൽ ഭരണകക്ഷിയായ ഇടത് മുന്നണിക്ക് 7 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്ത് കോൺഗ്രസിന് 6 അംഗങ്ങളും ബി.ജെ.പിക്ക് 4 അംഗങ്ങളുമാണുള്ളത്. പ്രതിപക്ഷത്ത് ആകെ 10 അംഗങ്ങൾ ഉള്ളതിനാൽ ഭരണ കക്ഷിക്ക് നവകേരള സദസ്സിന് ഫണ്ട് കൈമാറാനുള്ള തിരുമാനം എടുക്കുന്നതിനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാൽ സെക്രട്ടറിയെ ഉപയോഗിച്ച് ഫണ്ട് കൈമാറുകയായിരുന്നു. 
വെള്ളിയാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കോൺഗ്രസ് അംഗങ്ങളായ സന്ധ്യാ സുരേഷ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, അമ്പിളി മാത്യൂ , ബാബു വട്ടുകുന്നേൽ, സോജി ജോസഫ് എന്നിവരുടെ വിയോജനം അറിയിക്കുകയും ചെയ്തു. ബിജെ.പി അംഗങ്ങളായ പി.എസ്. രാജൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ ജി നായർ, ആശാ ബിനു എന്നിവരും സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധവും വിയോജനവും രേഖപ്പെടുത്തി. 
സെക്രട്ടറിയുടെ നടപടിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട പറഞ്ഞു.
أحدث أقدم