ഉത്തരേന്ത്യയിൽ ജനുവരി 4 വരെ കനത്ത മൂടൽമഞ്ഞ്: 23 ട്രെയിനുകൾ വൈകി ഓടും



ന്യൂഡൽഹി: ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ജനുവരി 4 വരെ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജോർഹട്ട് (ആസാം), പത്താൻകോട്ട്, ബതീന്‍ദ (പഞ്ചാബ്), ജമ്മു (ജമ്മു-കാശ്മീർ), ആഗ്ര (ഉത്തർപ്രദേശ്) എന്നിവിടങ്ങളിൽ കാഴ്ച പരിധി പൂജ്യം രേഖപ്പെടുത്തി.

അംബാല (ഹരിയാന), ബിക്കാനീർ (രാജസ്ഥാൻ), പട്യാല (പഞ്ചാബ്), ചണ്ഡീഗഡ്, ഗ്വാളിയോർ (മധ്യപ്രദേശ്), ഝാൻസി (ഉത്തർപ്രദേശ്) എന്നിവിടങ്ങളിൽ 50 മീറ്ററും അമൃത്‌സർ (പഞ്ചാബ്), ഹിസാർ (ഹരിയാന) എന്നിവിടങ്ങളിൽ 200 മീറ്ററും ആണ് കാഴ്ച പരിധി. ഈ സാഹചര്യത്തിൽ 23 ട്രെയിനുകൾ വൈകി ഓടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ മധ്യ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനിലയിൽ 2-3 ഡിഗ്രി സെൽഷ്യസ് വരെ ക്രമാനുഗതമായ വർദ്ധനവ് പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അടുത്ത രണ്ട് ദിവസങ്ങളിൽ മധ്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും പരമാവധി താപനിലയിൽ 2-3 ഡിഗ്രി സെൽഷ്യസ് കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അ‌റിയിച്ചു.
أحدث أقدم