ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണൽ.. 51 അടി ഉയരം… പ്രധാനമന്ത്രിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങുന്നു




തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങുന്നു. 

ജനുവരി മൂന്നിന് തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിയോടുള്ള ആദരവായാണ് കലാരൂപം നിർമ്മിക്കുന്നത്. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ക്കുന്നത്.

ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്.

ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണലും ഉള്‍പ്പെടുന്നുണ്ട്. മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാന്‍ പ്രേരണയായത് എന്ന് ബാബു എടക്കുന്നി പറയുന്നത്. 

പത്ത് ദിവസം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കുക. നിറങ്ങള്‍ക്ക് പകരം മണല്‍ പൊടികള്‍ ആണ് ഉപയോഗിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കോര്‍ഡ് ആകുമെന്നാണ് വിലയിരുത്തൽ.
أحدث أقدم