ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശ്വാശ്വത പരിഹാരം; 561 കോടി അനുവദിച്ച് പ്രധാനമന്ത്രി





ന്യൂഡൽഹി : ചെന്നൈ നഗരത്തിൽ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്ന പതിവാകുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കേന്ദ്രം. ഇന്റഗ്രേറ്റഡ് അർബൻ ഫ്‌ളഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി 561.29 കോടി രൂപയും പ്രധാനമന്ത്രി അനുവദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്കം പതിവാകുന്ന സാഹചര്യത്തിൽ നടപടിവേണമെന്ന് തമിഴ്നാട് സർക്കാരും ബിജെപി തമിഴ്നാട് ഘടകവും അഭ്യർത്ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈചുങ് ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ മഴയായിരുന്നു ചെന്നൈ നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്ന് പ്രളയം ഉണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് രൂക്ഷമായ പ്രളയം നഗരത്തിൽ ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത് എന്ന് അമിത് ഷാ വ്യക്തമാക്കി.
أحدث أقدم