വാളയാർ : ക്രിസ്തുമസ് , ന്യൂ ഇയർ പ്രമാണിച്ച് സംസ്ഥാന അതിർത്തികളിൽ ലഹരി കടത്ത് തടയുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ന്റെ നിർദ്ദേശ പ്രകാരം നടത്തിയ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വാളയാർ പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ( ഡാൻസാഫ് ) രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ 77.786 കിലോഗ്രാം കഞ്ചാവുമായി 2 പേർ വാളയാർ അതിർത്തിയിൽ വെച്ച് പിടിയിലായി. 1 .സുരേഷ് കുമാർ വയസ്സ് 34 , S/O നടരാജ് , കൊളപ്പടി , പട വയൽ, താവളം, അഗളി 2. ഇർഷാദ്, വയസ്സ് 29, S/O മുഹമ്മദ് ഇസ്മയിൽ, പെരിഞ്ചിറ വീട്, പോത്തമ്പാടം, മുതലമട.പി.ഒ. പാലക്കാട് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. സ്വിഫ്റ്റ് കാറിന്റെ രഹസ്യ അറയിൽ കയറ്റിയാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ, കാറിലുണ്ടായിരുന്ന ആന്ധ്രാ രജിസ്ടേഷൻ വ്യാജ നമ്പർ പ്ലേറ്റ് എന്നിവ പോലീസ് പിടിച്ചെടുത്തു. വൻതോതിൽ ആന്ധ്രാ പ്രദേശിൽ നിന്ന് കഞ്ചാവ് എത്തിച്ച് തമിഴ്നാട് കേരളാ അതിർത്തിയിൽ സൂക്ഷിച്ച് വാളയാർ , ഗോവിന്ദാപുരം, മീനാക്ഷിപുരം . സംസ്ഥാന അതിർത്തികളിലൂടെ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഇതിനു മുൻപും പ്രതികൾ കഞ്ചാവ് വൻ തോതിൽ എത്തിച്ചതായി വിവരം ലഭിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും, ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെ പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഗോവിന്ദാപുരം സംസ്ഥാന അതിർത്തിയിലും പോലീസ് 23 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി.ഷാഹുൽ ഹമീദ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഹർഷാദ്.എച്ച് , അഡീഷണൽ സബ്ബ് ഇൻസ്പെക്ടർ സുരേഷ് ബാബു , സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിനോദ്, സുരേഷ് കുമാർ, സുഭാഷ്, സേവ്യർ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പോലീസും, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്