നവകേരള സദസ്സിനെ വരവേൽക്കാൻ പാമ്പാടി ഒരുങ്ങി , പാമ്പാടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങിനായി നാട് ഒന്നിക്കുന്നു .. വിളംബര ജാഥ ഡിസംബർ 8 വെള്ളിയാഴ്ച്ച പാമ്പാടി പഞ്ചായത്ത് ആഫീസിനു മുമ്പിൽ നിന്നും ആരംഭിക്കും
✒️ ജോവാൻ മധുമല
പാമ്പാടി : നവകേരള സദസ്സിനെ വരവേൽക്കാൻ പാമ്പാടി ഒരുങ്ങി ഡിസംബർ 13 ന് 2 pm നാണ് പാമ്പാടി മിനി സ്റ്റേഡിയത്തിൽ നവകേരള സദസ്സ് നടക്കുന്നത്
6000 പേർക്ക് ചടങ്ങുകൾ ഇരുന്ന് കാണുവാൻ ഉള്ള തരത്തിൽ ഉള്ള പടുകൂറ്റൻ പന്തലാണ് പാമ്പാടി മിനി സ്റ്റേഡിയത്തിൽ തയ്യാറായിക്കൊണ്ട് ഇരിക്കുന്നത് കൂടാതെ 10000ത്തിന് അടുത്ത് ആളുകൾക്ക് ചടങ്ങുകൾ നിന്ന് വീക്ഷിക്കുവാനും സാധിക്കും ഏകദേശം 250000 ത്തിന് അടുത്ത് ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്
പങ്കെടുക്കുന്നവർക്ക് കുടിവെള്ളം ഉൾപ്പെടെ ഉള്ള പ്രാധമിക സംവിധാനം ഒരുക്കിയിട്ടുണ്ട്
പരാതികൾ സ്വീകരിക്കുന്നതിലേയ്ക്ക് ആയി 25 കൗണ്ടറുകൾ കമ്മ്യൂണിറ്റി ഹാളിന് ഉള്ളിൽ സഞ്ജീകരിക്കുന്നുണ്ട്
നവകേരള സദസ്സിൻ്റ വിളംബര ജാഥ ഡിസംബർ 8 വെള്ളിയാഴ്ച്ച പാമ്പാടി പഞ്ചായത്ത് ആഫീസിനു മുമ്പിൽ നിന്നും ആരംഭിക്കും
നവകേരള സദസ്സിലെ ചടങ്ങുകൾക്ക് മുമ്പ് 1 മണി മുതൽ പ്രശസ്ത ഗസ്സൽ ഗായകനായ അലോഷി നയിക്കുന്ന ഗാനമേളയും നടക്കും തുടർന്നായിരിക്കും 2 മണി മുതൽ നവകേരള സദസ്സ്