എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ.. തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങും…


 
എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങുമെന്ന് ആവർത്തിക്കുകയാണ് ഗവർണർ. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനർ ഉയർത്താനുള്ള അവകാശം എസ്.എഫ്.ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്.എഫ്.ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുമെന്നാണ് ​ഗവർണറുടെ നിലപാട്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. ഗവർണർക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


أحدث أقدم