കേരളവർമ കോളേജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം. ഏറ്റുമുട്ടലിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു



തൃശൂർ : കേരളവർമ കോളേജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം. ഏറ്റുമുട്ടലിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റ് അക്ഷയ്, ആദിശേഷൻ ടി.എസ്, ഹരിനന്ദൻ വി.യു എന്നിവർക്കാണ് പരുക്കേറ്റത്. സംഘർഷത്തെ കുറിച്ച് കെഎസ്‌യുവും എസ്എഫ്ഐയും രണ്ട് വ്യത്യസ്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. 

എസ്എഫ്ഐ പ്രവർത്തകനായ ഒരാളെ ജാതിപ്പേര് വിളിച്ച് കളിയാക്കിയതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് എസ്എഫ്ഐയുടെ വാദം. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണു കെഎസ്‌യു പറയുന്നത്.
أحدث أقدم